യുഎസിലെ ചെസ്റ്ററില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്, പ്രതി പിടിയില്‍

അമേരിക്കയില്‍ വെടിവെപ്പ് മരണങ്ങള്‍ തുടരുന്നു. ഇന്നലെ പെന്‍സില്‍വാനിയയിലെ ചെസ്റ്ററില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയെ പൊലീസ് പിടികൂടിയതായി ചെസ്റ്റര്‍ പൊലീസ് കമ്മീഷണര്‍ സ്റ്റീവന്‍ ഗ്രെറ്റ്‌സ്‌കി പറഞ്ഞു. പ്രതി ജോലി സ്ഥലത്ത് തോക്കുമായി വന്ന് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ചെസ്റ്റര്‍ മേയര്‍ സ്റ്റെഫാന്‍ റൂട്ട്‌സ് പറഞ്ഞു. ജോലി സ്ഥലത്തെ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്. 2024 ലെ ആദ്യ അഞ്ച് മാസങ്ങളില്‍, കുറഞ്ഞത് 168 കൂട്ട വെടിവയ്പ്പ് സംഭവങ്ങള്‍ യുഎസില്‍ ഉടനീളം നടന്നതായി സിഎന്‍എന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് മാസത്തില്‍ ഇത് വരെ യുഎസിന്റെ പല നഗരങ്ങളിലായി നടന്ന വെടിവയ്പ്പില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം 300 പേര്‍ ഒത്തുകൂടിയ ഒരു പാര്‍ട്ടിയിലും വെടിവയ്പ്പുണ്ടായിരുന്നു. സംഭവത്തില്‍ 16 പേര്‍ക്ക് വെടിയേല്‍ക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതിനിടെ തോക്ക് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പൗരന്മാര്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ട്.  

Top Story

Latest News

മത വിദ്വേഷത്തിന് കാത്തു നിന്നവര്‍ അവസരം മുതലെടുത്തു; മലയാളികള്‍ അവജ്ഞയോടെ തള്ളും... ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം

'ലിറ്റില്‍ ഹാര്‍ട്ട്‌സ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഉണ്ണിമുകുന്ദനെതിരെയും അദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനെതിരെയും നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്തി നടന്‍ ഷെയിന്‍ നിഗം. കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവന്‍ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് തികച്ചും ഖേദകരമാണെന്ന് അദേഹം പറഞ്ഞു. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും, തള്ളണം ഇത് ഷെയിന്‍ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണെന്ന് അദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അഭിമുഖത്തിനിടെ നടി മഹിമ നമ്പ്യാരെ കളിയാക്കുവാന്‍ വേണ്ടി ആയിരുന്നു ഉണ്ണിമുകുന്ദനെയും ഉണ്ണിയുടെ പ്രൊഡക്ഷന്‍ കമ്പനിയെയും ഷെയിന്‍ കളിയാക്കി സംസാരിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്. അസഭ്യം കലര്‍ന്ന തരത്തില്‍ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയെ ഷെയിന്‍ പരാമര്‍ശിച്ചത്. ഇതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടായിരുന്നു.  

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തില്‍ മെയ് 12 ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട നാല് വിശുദ്ധ കുര്‍ബ്ബാനകള്‍ക്ക് ശേഷവും, അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കുകയും അവര്‍ക്ക് വേണ്ടി

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വന്നത് ; വിജയരാഘവന്‍
എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് നടന്‍ വിജയരാഘവന്‍. രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സുരേഷിന് ഉണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട്

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്

More »

എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വന്നത് ; വിജയരാഘവന്‍

എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് നടന്‍ വിജയരാഘവന്‍. രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന

തടി കുറിച്ചിട്ട് അത് ചെയ്യാമെന്ന് പറഞ്ഞതാണ്, പക്ഷെ സഞ്ജയ് സാര്‍ സമ്മതിച്ചില്ല..; വൈറല്‍ അന്ന നടയെ കുറിച്ച് അദിതി

സഞ്ജയ് ലീല ബന്‍സാലിയുടെ 'ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍' വെബ് സീരിസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. ബ്രിട്ടീഷ് രാജിനെതിരായ ഇന്ത്യന്‍

മത വിദ്വേഷത്തിന് കാത്തു നിന്നവര്‍ അവസരം മുതലെടുത്തു; മലയാളികള്‍ അവജ്ഞയോടെ തള്ളും... ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം

'ലിറ്റില്‍ ഹാര്‍ട്ട്‌സ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഉണ്ണിമുകുന്ദനെതിരെയും അദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനെതിരെയും നടത്തിയ പരാമര്‍ശങ്ങളില്‍

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ 'കണ്‍മണി അന്‍പോട്' എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകര്‍പ്പവകാശ നിയമം

ഒന്നും പ്രതീക്ഷിക്കാതെ സിനിമ കാണാനായി വരണം ; വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'യെ കുറിച്ച് നാദിര്‍ഷ

നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' എന്ന ചിത്രം മെയ് 31ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഒന്നും പ്രതീക്ഷിക്കാതെ സിനിമ കാണാനായി വരണം എന്ന്

എന്നെ തട്ടിക്കൊണ്ടു പോയി, ആദ്യം എനിക്ക് മനസിലായിരുന്നില്ല.. നമിത

ഗ്ലാമറസ് വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ താരമാണ് നമിത. ഗ്ലാമര്‍ ക്യൂന്‍ എന്ന പേരിലാണ് നമിത അറിയപ്പെട്ടിരുന്നതും. ഇപ്പോഴിതാ, താന്‍ സിനിമാ രംഗത്ത് നേരിടേണ്ടി വന്ന

രണ്‍ബീര്‍ കപൂര്‍ സായി പല്ലവി ചിത്രം രാമായണത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നിലച്ചെന്നാണ്

നടി കത്രീന കൈഫും അമ്മയാകാനുള്ള ഒരുക്കത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

ദീപിക പദുക്കോണിന് പിന്നാലെ നടി കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടന്‍ യാത്രയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇരുവരും



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ